കുഞ്ഞിടയ്ക്ക
*************************
തുടിയുതിർത്തു
തകിടത്തീർത്തു
തിരകളുയരട്ടെ
തരംഗമായ്
വിരലമർന്നു
സ്വരമുയർന്നു
സംഗീതസോപാനം
പുൽകുക
;
സൂര്യചന്ദ്ര
മുഖങ്ങളാകുമ-
തലങ്ങൾ
കൊട്ടി
പാടുക
ശരീരമാകുമീ
മധ്യശകലം
;
ജീവനുംപരമാത്മാവുമായ്
പരിലസിച്ചീടുന്നിതാ!
രന്ധരങ്ങളാറും
ആറു-
ശാസ്ത്രങ്ങളെന്നു
പഠിക്കുക
ജീവകോലുകൾ,നാല്
വേദങ്ങളെന്നുംഅറിയുക;
കലകൾ
അറുപത്തിനാലും,
പൊടിപ്പുകളായി
മാറവെ
;
രുദ്രനാഗമാം
തോൾകച്ചയാൽ;
ദേഹത്തോട്
ചേർത്തുടൻ
;
ചപങ്കകോലുകൾകൊണ്ട്
കൊട്ടി
ലളിതലവങ്ക
ഗീതം
പാടുക
അഷ്ടപദീലയഗാന
നിവേദ്യം
ഇഷ്ട
ദേവന്
നൽകുക
!!
************************
കുഞ്ഞിടയ്ക്ക
കെ
എൽ
അജയ്
No comments:
Post a Comment