Tuesday 26 July 2016

ശുനകനിദ്ര 
***********************
അവനറിയുന്നീലാരവങ്ങളൊന്നും,
ആർഭാടവുമാർപ്പുവിളികളും !
അനാചാരങ്ങളുമയിത്തവും, 
ഝടിതിയിലൊഴുകുന്ന കാലപ്രവാഹവും 
ബ്രഹ്‌മാണ്ഡമണ്ഡല താളമേളങ്ങളും 

അവനറിയുന്നീലന്ധത കനത്ത 
മാംസനിബദ്ധമാം രാഗദ്വേഷങ്ങളും ,
കപടത കോപ്പിട്ട മുഖങ്ങളും, 
ഇന്ദ്രീയാകാമിതമാം അന്തരംഗത്തിൻ
ശൃംഗാരകേളീ  വിലോലവിലാസവും !!

അവനറിയുന്നീല മൃദുതൽപ്പ-
തലങ്ങൾതൻ ക്ഷണികമാം ആർദ്രത. 
അത്താഴവറ്റും പ്രാതലും ചേർന്നുദര-
ഗഹ്വരം തന്നിലടരാടും കാഹളം !
അറിയുന്നിവയൊക്കെ  നാം ദിനരാത്രം !

അവനറിയുന്നുണ്ടൊരു ശാന്തത
സ്വസ്ഥമീ സൂക്ഷമ നിദ്രയിൽ!
നരനലഭ്യമായൊരു സ്വച്ഛത. 
അവനെ പ്രമാണമാകുന്നുണ്ട്  നാം:
"ശുനകനുറങ്ങും പോലെ "!!

അവനുറങ്ങുംപോലൊരു 
രാത്രി ,ഒരുപകലൊരു  നേരം,
ഒരു നിമിഷാർത്ഥമെങ്കിലും, 
ഉറങ്ങുമാറായാലെന്തു സുകൃതം !!
ശുനകനിദ്രയിതസൂയാവഹം !
*************************************
കെ എൽ അജയ് :) 



Sunday 17 July 2016

സാഹിത്യത്തെ ,ഭാഷയെ ,അറിവിനെ ആദരിക്കുന്നവർക്കായി......